10:50pm 26 October 2026
NEWS
കൊച്ചി മെട്രോ രണ്ടാംഘട്ടം ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് സംഘത്തിന്റെ അവലോകനം ആരംഭിച്ചു
26/10/2026  07:28 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി മെട്രോ രണ്ടാംഘട്ടം ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് സംഘത്തിന്റെ അവലോകനം ആരംഭിച്ചു

കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മാണ പുരോഗതിയും സാമ്പത്തിക കാര്യങ്ങളും വിലയിരുത്തുന്നതിനായി ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് (എ.ഐ.ഐ.ബി) ഉന്നതതല സംഘത്തിന്റെ പദ്ധതി അവലോകന യോഗം ആരംഭിച്ചു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെ.എം.ആര്‍.എല്‍) മാനേജിംഗ് ഡയറക്ടര്‍ ജി.പ്രിയങ്കയുടെ അധ്യക്ഷതയില്‍ കോര്‍പറേറ്റ് ഓഫീസില്‍ എ.ഐ.ഐ.ബി പ്രതിനിധികളും കെ.എം.ആര്‍.എല്‍ ഉദ്യോഗസ്ഥരും പങ്കെടുത്ത പ്രാരംഭ യോഗത്തോടെയാണ് പദ്ധതി അവലോകനം ആരംഭിച്ചത്. 
 
കലൂര്‍ ജഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം സ്‌റ്റേഷന്‍ മുതല്‍ കാക്കനാട് വരെയുള്ള പദ്ധതിയുടെ നിലവിലെ പുരോഗതി, നിര്‍മാണ കരാറുകള്‍, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്തി. ഭൂമി ഏറ്റെടുക്കല്‍, പരിസ്ഥിതി മാനേജ്മെന്റ് പ്ലാന്‍, തൊഴിലാളികളുടെ സുരക്ഷ, കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു.  ഫണ്ട് വിനിയോഗം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം, വായ്പ വിനിയോഗ കാലാവധി തുടങ്ങിയവും അവലോകനം ചെയ്തു. മെട്രോ രണ്ടാംഘട്ട നിര്‍മാണ സ്ഥലങ്ങളും സംഘം സന്ദര്‍ശിക്കും. 

എ.ഐ.ഐ.ബി ധനസഹായത്തോടെ രണ്ടാംഘട്ട പാത പൂര്‍ത്തിയാകുന്നതോടെ കൊച്ചി നഗരത്തിലെ ഗതാഗത സൗകര്യങ്ങള്‍ക്കു വലിയ മുന്നേറ്റമുണ്ടാകും. 

എ.ഐ.ഐ.ബി പ്രതിനിധികളായ നീരജ ശുക്ല, ശിവ രാമകൃഷ്ണ ശാസ്ത്രി, ഖലിഖ മുഹമ്മദ്, ജതിന്‍ അറോറ, കെ.എം.ആര്‍.എല്‍ ഡയറക്ടര്‍മാരായ ഡോ.എം.പി. രാം നവാസ്(പ്രോജക്ടസ്), സഞ്ജയ് കുമാര്‍(സിസ്റ്റംസ്), രവീന്ദ്ര കുമാര്‍ പഠക്(ഫിനാന്‍സ്), മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗങ്ങളില്‍ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img